Share this Article
Union Budget
ഹോട്ടലില്‍ വിളമ്പിയ ഉഴുന്നുവടയില്‍‌ ബ്ലേഡ്; പരിശോധന, ഹോട്ടല്‍ പൂട്ടിച്ചു
വെബ് ടീം
posted on 11-09-2024
1 min read
blade found

തിരുവനന്തപുരം: ഹോട്ടലില്‍ നിന്ന് പ്രഭാതഭക്ഷണത്തിനായി ലഭിച്ച ഉഴുന്നുവടയില്‍ ബ്ലേ‍ഡ്. വെണ്‍പാലവട്ടത്തെ കുമാര്‍ ടിഫിന്‍ സെന്ററില്‍ നിന്ന് തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകളും വാങ്ങിയ ഭക്ഷണത്തിലാണ് ബ്ലേഡ് കണ്ടെത്തിയത്. ‌ഹോട്ടല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി അടപ്പിച്ചു.രാവിലെയാണ് പാലോട് സ്വദേശി അനീഷും മകള്‍ സനൂഷയും പ്രഭാതഭക്ഷണത്തിനായി കുമാര്‍ ടിഫിന്‍ സെന്ററിലെത്തുന്നത്. ഇവിടെ നിന്നു വാങ്ങിയ ഉഴുന്നുവട കഴിക്കുന്നതിനിടെയാണ് ബ്ലേഡ് കണ്ടെത്തിയത്.

മകള്‍ സനൂഷ കഴിക്കുന്നതിനിടെ ബ്ളേഡ് പല്ലില്‍ തട്ടുകയായിരുന്നു. ബ്ലേഡിന്റെ പകുതിയാണ് ഉഴുന്നുവടയില്‍ കണ്ടെത്തിയത്. പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും കടയിലെത്തി പരിശോധന നടത്തിയ ശേഷം ഹോട്ടല്‍ പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories