Share this Article
image
നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഇരുചക്രവാഹനയാത്രക്കാരന്‍ മരിച്ചു
A two-wheeler rider died after being injured in an accident where a dog jumped over him

നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരുക്കേറ്റ ഇരുചക്രവാഹനയാത്രക്കാരൻ മരിച്ചു. കോഴിക്കോട് പുത്തൂർ മഠം മുജാഹിദ് പള്ളിക്ക് സമീപത്തായിരുന്നു അപകടം. തമിഴ്നാട് എരുമാട് സ്വദേശി 48 കാരനായ സുരേഷ് കുമാർ ആണ് മരിച്ചത്.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. എരുമാടെ ഫാൻസി കടയുടമയാണ് മരിച്ച സുരേഷ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories