തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് റീ സര്‍വേ ക്യാമ്പ് ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരാതി.
മര്‍ദ്ദനത്തില്‍ ജീവനക്കാരാനായ ചുള്ളിമാനൂര്‍ സ്വദേശി മുഹമ്മദ് ജിതിന് പരിക്കേറ്റു.ജിതിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരന്റെ കാറിനു അക്രമികള്‍ കേടുപാടുകള്‍ വരുത്തി.ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.