Share this Article
സ്വര്‍ഗത്തിലെ കനി ആലപ്പുഴയില്‍ വിളഞ്ഞു
Gac fruit

സ്വര്‍ഗത്തിലെ കനി ആലപ്പുഴയില്‍ വിളഞ്ഞു. ആലപ്പുഴ കുട്ടംപേരൂര്‍ സ്വദേശി ഹരിദാസന്റെ വീടിന്റെ മട്ടുപ്പാവിലാണ് ആരുടെയും മനം മയക്കുംവിധം ഗാഗ് ഫ്രൂട്ട് പാകമായി നില്‍ക്കുന്നത്.

സ്വര്‍ഗത്തിലെ കനി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഗാഗ് ഫ്രൂട്ടിന്റെ ദേശം വിയറ്റ്‌നാം ആണ്. നാഗലാന്റ് വാട്ടര്‍ അതോറിയില്‍ നിന്നും ജൂനിയര്‍ എഞ്ചിനീയറായി വിരമിച്ച ഹരിദാസ് ചെങ്ങന്നൂര്‍ സ്വദേശിയില്‍ നിന്നും അറുന്നൂറ് രൂപക്ക് ഒരു ഗാഗ് ഫ്രൂട്ട് വാങ്ങി അതിന്റെ വിത്തുകള്‍ മുളപ്പിക്കുകയായിരുന്നു.  

പുറം ഓറഞ്ച് നിറമാണെങ്കിലും പഴം മുറിച്ചാല്‍ കടുംചുവപ്പ് നിറത്തിലാണ് അകത്തെ ചുളകള്‍ ഉള്ളത്. പഴം പാകമാകുന്നതുവരെ നാലു നിറങ്ങളില്‍ ഗാഗ് ഫ്രൂട്ടിനെ കാണാന്‍ പറ്റും. പച്ചയില്‍ തുടങ്ങി ചുവപ്പിലെത്തുമ്പോഴാണ് പഴം വിളവെടുക്കാന്‍ പാകമാകുന്നത്. 1000 മുതല്‍ 1500 രൂപവരെയാണ് വിപണിയില്‍ ഗാഗ് ഫ്രൂട്ടിന്റെ വില. വലിയ ഒരു പഴത്തില്‍നിന്ന് ഏകദേശം 10 മുതല്‍ 20 വരെ വിത്തുകള്‍ ലഭിക്കുമെന്നും ഹരിദാസ് പറയുന്നു.

പഴം ജ്യൂസായും ഇല തോരന്‍ വെച്ചും ഉപയോഗിക്കാം. ഇല മുതല്‍ വിത്തു വരെ ഗുണങ്ങള്‍ നിറഞ്ഞ ഗാക് ഫ്രൂട്ടിന് പാവലിനോട് സാമ്യമുള്ളതിനാല്‍ മധുര പാവല്‍ എന്ന പേരും വിളിക്കാറുണ്ട്. ഹരിദാസിന്റെ ഭാര്യ ഗീതാ ഹരിദാസും കൃഷിക്ക് പിന്തുണയുമായി ഒപ്പം തന്നെയുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories