Share this Article
അമ്മ എറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്
The funeral of the child who was killed by the mother is today

കൊച്ചി പനമ്പള്ളിനഗറില്‍ ഫ്‌ലാറ്റില്‍ നിന്നും അമ്മ എറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്. കുഞ്ഞിന്റെ മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ പുല്ലേപ്പടിയില്‍ പോലിസും കോര്‍പറേഷനും ചേര്‍ന്നാണ് സംസ്‌കാരം നടത്തുന്നത്.

ഇതിനായുള്ള അനുമതി പോലീസ് അമ്മയില്‍ നിന്നും ഇന്നലെ നേടി. അതേസമയം കുട്ടിയുടെയും അമ്മയുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കും. യുവതിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കസ്റ്റഡി നടപടിയുമായി നീങ്ങാനാണ് പൊലീസിന്റെ തീരുമാനം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories