Share this Article
മോഹൻലാലിനെതിരെ അധിക്ഷേപം; ചെകുത്താന്‍ അറസ്റ്റില്‍
വെബ് ടീം
posted on 09-08-2024
1 min read
chekuthan-arrested-for-defamatory-remarks-against-mohanlal

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ അറസ്‍റ്റില്‍. ‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സാണ് അറസ്റ്റിലായത്. പട്ടാള യൂണിഫോമില്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനാണ് ചെകുത്താനെ അറസ്റ്റ് ചെയ്തത്. താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ പരാതിയിലാണ് തിരുവല്ല പൊലീസ് കേസെടുത്തത്.

ആരാധകരുടെ മനസില്‍ വിദ്വേഷം ഉണ്ടാക്കുന്ന പരാമര്‍ശം യൂട്യൂബ് ചാനലിലൂടെ നടത്തിയെന്നാണ് കേസ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ ബെയ്‌ലി പാലം നിർമ്മിച്ച  സൈന്യത്തെ അഭിനന്ദിക്കുകയും ലാൽ ഉൾപ്പെടുന്ന വിശ്വഭാരതി മൂന്നു കോടി രൂപ വയനാട് വച്ച് പ്രഖ്യാപിക്കുകയും ചെയ്തു.കൂടാതെ വ്യക്തിപരമായി മോഹൻലാൽ 25 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories