Share this Article
വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന്പെരുവഴിയിലായ അമ്മയ്ക്കും മക്കൾക്കും കൈത്താങ്ങുമായി യൂസഫ് അലി; കടബാധ്യത ലുലു ഗ്രൂപ്പ് ഏറ്റെടുത്തു
വെബ് ടീം
posted on 14-10-2024
1 min read
YUSUF ALI

എറണാകുളം  നോർത്ത് പറവൂരിൽ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന്പെരുവഴിയിലായ അമ്മയ്ക്കും മക്കൾക്കും കൈത്താങ്ങുമായി യൂസഫ് അലി.ജപ്തി ചെയ്ത വീടിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ കഴിഞ്ഞ മൂന്നംഗ കുടുംബത്തിന്റെ കടബാധ്യത ലുലു ഗ്രൂപ്പ് ഏറ്റെടുത്തു. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയ്ക്കും രണ്ട് മക്കൾക്കും ആശ്വാസമാകുന്ന തീരുമാനമാണ് ലുലു ഗ്രൂപ്പ് ഏറ്റെടുത്തത്.

2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തത്. 2 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവർ വീട്ടിൽ ഇല്ലാതിരുന്നപ്പോഴാണ് ജപ്തി നടന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories