വന്യജീവി ശല്യത്താല്‍ പൊറുതിമുട്ടി ഇടുക്കി മൂന്നാറിലെ തോട്ടം മേഖല. മൂന്നാര്‍ ഗ്രഹാംസ്ലാന്റ് ന്യൂ ഡിവിഷനില്‍ പശുവിന് നേരെ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായി.മേയാന്‍വിട്ടിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ചത്.
പശുവിന്റെ കാലിലായിരുന്നു കടുവ പിടുത്തമിട്ടത്. കടുവ പിടിച്ചതോടെ പശു കരഞ്ഞ് ബഹളമുണ്ടാക്കി.ഇതോടെ സമീപവാസികള്‍ ഓടിയെത്തി.കടുവയെ കണ്ടതോടെ ആളുകളും ബഹളമുണ്ടാക്കി.ഇതോടെ പശുവിനെ ഉപേക്ഷിച്ച് കടുവാ രക്ഷപ്പെട്ടു.പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി വന്യജീവി ശല്യം രൂക്ഷമാണ്.
ഒരു മാസം മുമ്പ് സദാമിന്റ മറ്റൊരു പശുവിനെ കാണാതായിരുന്നു.വേറെ പശുക്കള്‍ ഈ മേഖലയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്.പ്രദേശത്ത് വര്‍ധിച്ച് വരുന്ന വന്യജീവിയാക്രമണം നിയന്ത്രിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.