ഇടുക്കിയിൽ ഒരു വർഷം മുൻപ് വെടിവച്ചു കൊന്ന പുലിയുടെ നഖം ഉൾപ്പെടെയുള്ളവ വിൽക്കാൻ ശ്രമിച്ച പ്രതികളെ വേഷം മാറിയെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു.ആനച്ചാൽ തോക്കുപാറ സ്വദേശികളായ എബിൻ കുഞ്ഞുമോൻ, അനന്ദു വിശ്വനാഥൻ , ചിത്തിരപുരം തട്ടാത്തി മുക്ക് ഷിബു രാമനാചാരി എന്നിവരെയാണ് കോതമംഗലം ഫ്ളെയിങ് സ്ക്വാഡ് റെയ്ഞ്ചർ ഫ്രാൻസിസ് യോഹന്നാൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
ഷിബുവിൻ്റെ വീട്ടിൽ നിന്നും വെടിവയ്ക്കാനുപയോഗിച്ച തോക്കും പുലിയുടെ നഖങ്ങളും കണ്ടെത്തി. പുലിതോൽ ഉണങ്ങുന്നതിനിടയിൽ അഴുകി പോയതായി പ്രതികൾ സമ്മതിച്ചു. രണ്ടു മാസം മുൻപ് മൂന്നാർ കുട്ടിയാർവാലിയിൽ വച്ച് മ്ലാവിനെ വെടിവച്ചു കൊന്ന കേസിൽ റിമാൻ്റിലായിരുന്ന അനന്ദു അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്