Share this Article
അതിരപ്പിള്ളി പിള്ള പാറയില്‍ സെന്‍തോമസ് ദേവാലയത്തില്‍ കാട്ടാന കയറി ഷെഡ് തകര്‍ത്തു
wild elephant attack in thrissur athirapally

അതിരപ്പിള്ളി പിള്ള പാറയിൽ സെൻതോമസ് ദേവാലയത്തിൽ കാട്ടാന കയറി  ഷെഡ് തകർത്തു.ഇന്ന് രാവിലെ അഞ്ചരയോടെ  കപ്യാർ പള്ളിയിലേക്ക് എത്തിയപ്പോഴാണ് പള്ളി വളപ്പിൽ കാട്ടാനയെ കണ്ടത്.

വാഹനം പാർക്ക് ചെയ്യുന്ന ഷെഡ് മറിച്ചിട്ട ശേഷം മുൻവശത്തെ തെങ്ങ് മറക്കാൻ ശ്രമിക്കുകയായിരുന്നു. ഒച്ച വെച്ചിട്ടും പോകാതായപ്പോൾ പ്രദേശവാസികളെ വിളിച്ച് എഴുന്നേൽപ്പിച്ച് ബഹളം ഉണ്ടാക്കി  ആനയെതുരത്തുകയായിരുന്നു.

കുറച്ചു ദിവസങ്ങളായി ഈ ആന പള്ളി വളപ്പിലും പരിസരത്തും നാശം വിതയ്ക്കുന്നതായി നാട്ടുകാർ പറയുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories