Share this Article
image
കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ CPIM പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ കയറി മര്‍ധിച്ചു

Kollam Youth Congress workers were beaten up by CPIM workers at the police station

കൊല്ലം കടയ്ക്കലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ കയറി മര്‍ധിച്ചതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമ ചന്ദ്രന്‍ വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകന്റെ വീടിനുമുന്നില്‍ പടക്കം പൊട്ടിച്ചതോടെ സിപിഎം യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

യുഡിഎഫ് പ്രവര്‍ത്തകര്‍  കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് പിന്നാലെ എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. പരിക്കേറ്റ ജിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories