Share this Article
കൊല്ലം മൈനാഗപ്പള്ളി അപകടം ; പ്രതി അജ്മലിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും
Kollam Mainagapally accident

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും.

കൊല്ലം ജില്ലാ പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുന്നത്.കേസില്‍ മനപ്പൂര്‍വ്വമുള്ള നരഹത്യ കുറ്റമാണ് അജ്മലിന് മേല്‍ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 15 നാണ് അജ്മല്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോള്‍ മരിച്ചത്. 

ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റി ഇറക്കി അജ്മല്‍ രക്ഷപ്പെടുകായിരുന്നു. ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ ശ്രീക്കുട്ടിയാണ് കേസിലെ രണ്ടാം പ്രതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories