Share this Article
image
കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുളത്തില്‍ മുങ്ങി മരിച്ചു
വെബ് ടീം
posted on 06-07-2024
1 min read
14-year-old-boy-drowned-death

പാലക്കാട് പിരായിരി മാപ്പിളക്കാട്ട് പഞ്ഞിക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കുറിശാംകുളം സഫ നഗറില്‍ ഹബീബ് റഹ്മാന്‍-സുനീത ദമ്പതികളുടെ മകന്‍ മുസ്തഫയാണ് (14) മരിച്ചത്.

കൂട്ടുകാരുമൊത്ത് കുളിക്കാന്‍ പോയ മുസ്തഫ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലേക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.മുസ്തഫ പാലക്കാടന്‍ മിഷന്‍ സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories