Share this Article
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാശുകുടുക്കയിലെ സമ്പാദ്യം കൈമാറി അഞ്ചാം ക്ലാസുകാരി
The fifth class girl handed over her savings to the Chief Minister's Relief Fund

സി എം ഡി ആർ എഫിലേക്ക്  കാശ്  കുടുക്കയിലെ  സമ്പാദ്യം കൈമാറി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി.. യുകെജി ക്ലാസ് മുതൽ ശേഖരിച്ച തന്റെ  സമ്പാദ്യമാണ്  ജുവാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  കൈമാറിയത്..

തൃശ്ശൂർ  ഇരിങ്ങാലക്കുട കൊരിമ്പിശ്ശേരി സ്വദേശി  ജുവാന എലിസബത്തിന്റെ പ്രായം വെറും ഒൻപതു വയസ്.. വയനാട്  ദുരന്തം ഉണ്ടാക്കിയ തീരാനോവ് ഈ  കുഞ്ഞുമനസ്സിനെയും പിടിച്ചുലച്ചു..

ടിവിയിലൂടെ  ദുരന്തത്തിന്റെ നേർക്കാഴ്ചകൾ  കണ്ടറിഞ്ഞതോടെയാണ്  തന്റെ ആകെയുള്ള സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  നൽകാൻ ജുവാന  തീരുമാനിച്ചത്. ജുവാനയുടെ തീരുമാനത്തിന്  രക്ഷിതാക്കളും പൂർണ്ണ പിന്തുണ നൽകി.പിന്നെ ഒട്ടും അമാന്തിച്ചില്ല.

ഉന്നത വിദ്യാഭ്യാസ   മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ ക്യാമ്പ് ഓഫീസില്‍ രക്ഷകർത്താക്കൾക്കൊപ്പം  എത്തി ജുവാന  പണം കൈമാറി.യു കെ ജി ക്ലാസ്സ് മുതല്‍ ശേഖരിച്ച പണമായിരുന്നു കുടുക്കയില്‍ ഉണ്ടായിരുന്നത്.

ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌ക്കോ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജുവാന. മുത്തച്ഛന്‍ റപ്പായി നേരത്തേ പാലിയേറ്റീവ് സൊസൈറ്റിക്ക് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയിരുന്നു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories