Share this Article
23കാരി കുറ്റം സമ്മതിച്ചു; നവജാത ശിശുവിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
The 23-year-old confessed to the crime; The police intensified the investigation into the death of the newborn baby

പനമ്പിള്ളി നഗറില്‍ നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. 23കാരി ഒറ്റക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്ന പാഴ്‌സല്‍ കവര്‍ അന്വേഷണം എളുപ്പത്തിലാക്കി. കൊച്ചിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വളരെ പെട്ടെന്നാണ് അന്വേഷണം പ്രതിയിലേയ്ക്ക് എത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് ഇതില്‍ നിര്‍ണ്ണായകം.

കുട്ടിയുടെ മൃതദേഹം റോഡിലേയ്ക്ക് എറിയുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടൊപ്പം മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്ന പാഴ്‌സല്‍ കവര്‍ വളരെ എളുപ്പത്തില്‍ പ്രതിയിലേയ്ക്ക് എത്താന്‍ സഹായിച്ചു. ഫ്‌ളാറ്റിലെ സ്ഥിരം താമസക്കാരിയായ 23 കാരിയെ ചോദ്യം ചെയ്തതോടെയാണ് സംഭവം വ്യക്തമായത്.

യുവതിയുടെ ബാത്ത്‌റൂമില്‍ നിന്ന് രക്തക്കറയും കണ്ടെത്തി. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories