Share this Article
ബസിൽ നിന്നിറങ്ങിയില്ല; മയക്കുമരുന്ന് ലഹരിയിൽ യുവതിയുടെ പരാക്രമം; മർദനത്തിൽ പൊലീസുകാരിക്ക് പരിക്ക്
വെബ് ടീം
posted on 05-08-2024
1 min read
police-arrested-young-woman-who-committed-violent-under-the-influence-of-drugs

കോഴിക്കോട്: മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശിനിയായ യുവതിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് യുവതിയുടെ മർദ്ദനമേറ്റത്. ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദ്ദിച്ചത്. 

പിന്നാലെ യുവതിയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും യുവതി പരാക്രമം തുടരുകയായിരുന്നു. തെളിവിനായി പൊലീസ് യുവതിയുടെ പരാക്രമത്തിന്‍റെ വീഡിയോ അടക്കം പകർത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories