മലബാറിലെ സൂ സഫാരിപാര്‍ക്ക് കണ്ണൂര്‍ തളിപ്പറമ്പില്‍ വരുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ജില്ല. സൂ സഫാരി പാര്‍ക്കിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെത്തുമ്പോള്‍ ജില്ലയുടെ ടൂറിസം മേഖലയ്ക്കും അത് വികസനകുതിപ്പേകും.
സു സഫാരിപാര്‍ക്ക് കണ്ണൂര്‍ തളിപ്പറമ്പില്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞദിവസം തന്നെ ആരംംഭിച്ചിരുന്നു. തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് പാര്‍ക്ക് സ്ഥാപിക്കുക.
256 ഏക്കര്‍ ഭൂമി ഈ ആവശ്യത്തിന് വിട്ടുനല്‍കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് തലശ്ശേരി ടൂറിസം ഡവലപ്മെന്റ് ലിമിറ്റഡ് ഡയറക്ടറും മുന്‍ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റമായ എകെ രമ്യ പറഞ്ഞു
പാര്‍ക്കിനോട് അനുബന്ധമായി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മഴവെള്ള സംഭരണി, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവയും ഉണ്ടാവും. ഇത് സഞ്ചാരികളെ ആകര്‍ഷിക്കുമെന്നുറപ്പാണെന്നും രമ്യ പറയുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷനിലെ ജീവനക്കാരെ നിര്‍ദിഷ്ട പാര്‍ക്കില്‍ നിയമിക്കാനും നടപടി സ്വീകരിക്കും. ഇത് ജില്ലയിലെ നിരവധിപേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യും.