പത്തനംതിട്ടയില്‍ ഓണ്‍ലൈന്‍ വഴി പണം തട്ടാന്‍ ശ്രമം. കോണ്‍ഗ്രസ് മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് സുഭാഷിന്റെ ഫോണിലേയ്ക്കാണ് സിബിഐ ഉദ്യോഗസ്ഥാണെന്ന് പറഞ്ഞ് വിളി വന്നത്. തട്ടിപ്പാണെന്ന് മനസിലായതോടെ പൊലീസില്‍ പരാതി നല്‍കി.
കാക്കി നിറത്തിലുളള യുണിഫോം ധരിച്ചിട്ടുണ്ട്. തലയില്‍ തൊപ്പിയും. ഒറ്റനോട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെന്ന് ആരും കരുതും. വാട്സ്ആപ്പ് അക്കൗണ്ടില്‍ -പേരിന്റെ സ്ഥാനത്ത് - cbi എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്.
സുഭാഷിന്റെ ഫോണിലേയ്ക്ക് വാട്സ്ആപ്പ് ഓഡിയോ കോളാണ് വന്നത്. തുടര്‍ച്ചയായി കോള്‍ വരുന്ന് ശ്രദ്ധയില്‍പ്പെട്ട , ഭാര്യയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സിന്ധുവാണ് ഫോണെടുത്തത്. ഹിന്ദിയിലായിരുന്നു സംഭാഷാണം.
തുടര്‍ച്ചയായി 4 വിളികളാണെത്തിയത്. ഒന്നിനോട് മാത്രമാണ് പ്രതികരിച്ചത്. തട്ടിപ്പ് സംബന്ധിയായ മാധ്യമ വര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സിന്ധു പൊലീസില്‍ വിളിച്ച് വിവരങ്ങള്‍ അറിയിച്ചു. നമ്പര്‍ സഹിതം വിവരങ്ങള്‍ ഉള്‍ക്കൊളളുന്ന സ്ക്രീന്‍ ഷോട്ടും കൈമാറി.
വടക്കേ ഇന്ത്യ കേന്ദ്രമായുളള തട്ടിപ്പു സംഘങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് ഇതുവരെയുളള സംഭവങ്ങളിലെ കണ്ടെത്തല്‍. മല്ലപ്പളളി സംഭവത്തിനു പിന്നില്‍ ആരെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.