Share this Article
വില ഇടിഞ്ഞ് മാലി മുളക്‌ ; 5000ത്തില്‍ നിന്ന് 150 ലേക്ക്‌
Mali Chili prices drop 5000 to 150

മഴ ആരംഭിച്ചതോടെ മാലി മുളകിന്റെ വിലയില്‍ ഇടിവ്. 300 മുതല്‍ 5000 രൂപ വരെ ഉയര്‍ന്ന മാലി മുളകിന് നിലവില്‍ 120 മുതല്‍ 150 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്.

കടുത്ത വേനല്‍ നീണ്ടു നിന്നതോടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് മാലി മുളകിന് വിപണിയില്‍ വില 500 രൂപ വരെ ഉയരാന്‍ ഇടയാക്കിയത്. നിലവില്‍ 120 മുതല്‍ 150 രൂപ വരെ മാത്രമാണ് ഇപ്പോള്‍ മുളകിന് ലഭിക്കുന്ന വിപണി വില.

വിപണിയിലേക്ക് മുളക് എത്തുന്നുണ്ടെങ്കിലും താരതമ്യേന വലിപ്പം കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു.ഓര്‍ഡര്‍ കുറവാണെന്നതും വിലയിടിവിനു കാരണമായെ ന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

മറ്റു കൃഷികളെ അപേക്ഷിച്ച് മൂന്നു മാസം കൊണ്ട് വിളവെടുക്കാമെന്നതിനാലാണ് പല കര്‍ഷകരും മാലി മുള ക് കൃഷി ചെയ്യുന്നത്. ജൂണ്‍ മാസങ്ങളില്‍ നട്ടുപിടിപ്പിക്കുന്ന മാലി മുളക് ചെടികള്‍ സെപ്റ്റംബറോടെ പുഷ്പിച്ച് ആഴ്ചകള്‍ക്കുള്ളില്‍ കായ്ക്കും.

ഒരു ചെടിയില്‍ നിന്നു രണ്ടു വര്‍ഷം വരെ ആദായം ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. ഹൈറേഞ്ചില്‍ ഉല്‍പാദിപ്പിക്കുന്ന മാലി മുളകില്‍ ഭൂരിഭാഗവും മാലി ദ്വീപിലേക്കാണ് കയറ്റി അയക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories