Share this Article
ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
A young man met a tragic end in a collision between a bus and a bike

കുന്നംകുളം പാറേമ്പാടത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം . കോട്ടോൽ സ്വദേശി  അഭിഷേകാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആയിരുന്നു  അപകടം 

പെരുമ്പിലാവ് ഭാഗത്തുനിന്ന് വരികയായിരുന്നു 'മൈത്രി' എന്ന സ്വകാര്യ  ബസ്സും എതിർദിശയിവരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ബസ്സിന്റെ ഒരു വശത്തേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശവും ബൈക്കും തകർന്നു.

അപകടത്തിൽ തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ കുന്നംകുളം അഷറഫ് കൂട്ടായ്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

അപകടത്തെ തുടർന്ന് മേഖലയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം സബ് ഇൻസ്പെക്ടർ ജിഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകട വിവരമറിഞ്ഞ് കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories