Share this Article
റോഡ് തകര്‍ച്ചക്കെതിരെ ഓഫ് റോഡ് യാത്രയുമായി മുസ്ലിം യൂത്ത് ലീഗ് കപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി
off-road ride against road breakdown

റോഡ് തകര്‍ച്ചക്കെതിരെ ഓഫ് റോഡ് യാത്രയുമായി മുസ്ലിം യൂത്ത് ലീഗ് കപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി. കേരളപ്പിറവി ദിനത്തില്‍ കേരള സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായാണ് മുസ്ലിം യൂത്ത്‌ലീഗ് കപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ഓഫ്‌റോഡ് റൈഡ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

പാലക്കാട് ജില്ലാ അതിര്‍ത്തിയായ കൊള്ളനൂരില്‍ നിന്ന് ആരംഭിച്ച യാത്ര കുണ്ടും കുഴിയും നിറഞ്ഞ 5 കിലോമീറ്റര്‍ താണ്ടി കൂനംമൂച്ചി സെന്ററില്‍ സമാപിച്ചു. കപ്പൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് യാസര്‍ കൊഴിക്കര, ജനറല്‍ സെക്രട്ടറി റിയാസ് പറക്കുളം എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories