Share this Article
ശവസംസ്കാര ചടങ്ങിനെത്തിയവർക്കിടയിലേക്ക് ബൊലേറൊ പാഞ്ഞുകയറി, ഒരാൾക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 08-06-2024
1 min read
vehicle-crashed-into-the-funeral-procession-killing-one-person

ഇരട്ടയാർ: ശവസംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരുക്കേറ്റു.ഇടുക്കി ഇരട്ടയാർ ഉപ്പുകണ്ടത്താണ് സംഭവം.  ഉപ്പുകണ്ടം നെല്ലംപുഴ സ്കറിയ (70) യാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ തറപ്പേൽ നിതിനും മറ്റൊരാൾക്കുമാണ് പരുക്കേറ്റത്. വൈകിട്ട് 3 മണിയോടെയാണ് സംഭവമുണ്ടായത്. ഉപ്പുകണ്ടത്തിൽ മറിയയുടെ സംസ്കാര ചടങ്ങിനെത്തിയവരുടെ ഇടയിലേക്ക് ബൊലേറോ ജീപ്പ് പാഞ്ഞു കയറുകയായിരുന്നു. സ്കറിയയുടെ ദേഹത്ത് കൂടി വാഹനം കയറിയിറങ്ങി. പരിക്കേറ്റവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories