Share this Article
Union Budget
ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ
Defendant

തൃശൂർ മതിലകത്ത് യുവാക്കളെ ഹണി ട്രാപ്പിൽപ്പെടുത്തി തട്ടി കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളെ കൂടി മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

കയ്പമംഗലം കൂരിക്കുഴി സ്വദേശി  ഹസീബ് , പെരിഞ്ഞനം പള്ളി വളവ് സ്വദേശി  പ്രിൻസ് , കണ്ടശംകടവ് കാരമുക്ക് സ്വദേശി  ബിനു  എന്നിവരാണ് അറസ്റ്റിൽ ആയത്.. ബാംഗ്ലൂരിൽ നിന്നാണ് പ്രതികളെ അതിസാഹസികമായി പോലീസ് പിടികൂടിയത്.

ഒക്ടോബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.തൃശൂർ പൂങ്കുന്നം സ്വദേശിയായ യുവാവിനെയും, ഇയാളുടെ സുഹൃത്തിനെയുമാണ് പ്രതികൾ തട്ടികൊണ്ട് പോയി പണം തട്ടിയെടുക്കാൻ ശ്രമിച്ചത്.  ഓൺലൈൻ ആപ്പിലൂടെ യുവതിയുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി  ചാറ്റ് ചെയ്താണ് സംഘം യുവാക്കളെ മതിലകത്തേക്ക് വിളിച്ച് വരുത്തി തട്ടികൊണ്ട് പോയത്. 

ഭീഷണിപ്പെടുത്തി കൂരിക്കുഴി ഭാഗത്തേക്ക് കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ച്  പണവും, ഫോണും  തട്ടിയെടുത്ത് ഇവരെ ഇറക്കിവിടുകയായിരുന്നു. എന്നാൽ പോലീസിൻ്റെ കൃത്യമായ ഇടപെടൽ മൂലം സംഘത്തിലെ രണ്ട് പേർ സംഭവം നടന്ന ഉടൻ പിടിക്കപ്പെടുകയായിരുന്നു.

രക്ഷപ്പെട്ട മൂന്ന് പേർ കൊടൈക്കനാൽ, ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു. അറസ്റ്റിലായ ഹസീബിന് മതിലകം, കയ്പമംഗലം, വലപ്പാട്, കാളിയാർ എന്നീ സ്റ്റേഷനുകളിലായി പതിനഞ്ചാളം കേസുകൾ നിലവിലുണ്ട്. പ്രിൻസിന് കാട്ടൂർ, പുത്തൻ കുരിശ് എന്നിവടങ്ങളിലായി രണ്ടും, ബിനുവിന് വാടാനപ്പള്ളി, വലപ്പാട് സ്റ്റേഷനുകളിലായി മൂന്നും കേസുകൾ ഉണ്ട്.

പ്രതികളെ കോടതിയിൽ ഹാജരാക്കി.കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ മതിലകം പോലീസ് ഇൻസ്പെക്ടർ എം.കെ.ഷാജി, എസ്.ഐമാരായ രമ്യ കാർത്തികേയൻ, മുഹമ്മദ് റാഫി, എ.എസ്.ഐ പ്രജീഷ്, സി.പി.ഒ മാരായ ഷിഹാബ്, ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories