കൽപ്പറ്റ : ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു. ദീര്‍ഘ കാലമായി ബിജെപിയില്‍ നിന്ന് നേരിട്ട അവഗണനയെത്തുടര്‍ന്നാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്ന് കെ പി മധു പറഞ്ഞു. കൽപ്പറ്റയിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ടി സിദ്ദീഖ് എം എൽ എ, ഐ സി ബാലകൃഷ്ണ എം.എൽ എ, മുൻമന്ത്രി പി കെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലാണ് കെ പി മധു കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ മധുവിനെ ഷാൾ അണിയിച്ചു.
ഉപാധികളൊന്നും ഇല്ലാതെയാണ് മധു പട്ടിയിലേക്ക് വന്നതെന്ന് സിദ്ദീഖ് എം എൽ എ പറഞ്ഞു.കെ പി മധു സാമൂഹ്യ പ്രതിബദ്ധതയുള്ളവനും മനുഷ്യസ്നേഹിയുമാണെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു.
നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി.