Share this Article
കാസർഗോഡ്, പാണത്തൂരിൽ കാട്ടാനയിറങ്ങി
elephant

കാസർഗോഡ്, പാണത്തൂരിൽ കാട്ടാനയിറങ്ങി.വണ്ണാർക്കയത്തെ എൻഎസ്എസ് പ്ലാന്റേഷനിലാണ്  കാട്ടാന കൂട്ടം എത്തിയത്. കൃഷിനാശം വരുത്തിവെച്ച  കാട്ടാനകളെ  തുരത്താനുള്ള തീവ്രശ്രമത്തിലാണ് വനപാലകർ.

കർണാടകയോട് അതിർത്ത് പങ്കിടുന്ന വണ്ണാർക്കയത്തെ എൻഎസ്എസ് പ്ലാന്റേഷനിലാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന ഇറങ്ങിയത്.

ജോലിക്കായി എത്തിയ തൊഴിലാളികളാണ് ആനയെ കണ്ടത്.ഇവർ  വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഈ ഭാഗത്തെ കവുങ്ങുകളും വാഴകളും തെങ്ങുകളുംവ്യാപകമായി  നശിപ്പിച്ചിട്ടുണ്ട്.പ്ലാന്റേഷനിലെ കാട് വെട്ടി തെളിക്കാത്തതാണ് ആന  ഇറങ്ങാൻ കാരണം.

രണ്ടാൾ പൊക്കത്തിലാണ് ഇവിടെ കാട് തിങ്ങി വളർന്നിരിക്കുന്നത് .അതേസമയം ഫെൻസിങ് ഭാഗത്ത്‌ ശരിയായ രീതിയിൽ കാട് വെട്ടിത്തെളിക്കുന്നുണ്ടെന്നാണ് വനം വകുപ്പിൻ്റെ വിശദീകരണം.

എന്നാൽ പ്ലാന്റേഷൻ ഭാഗത്ത് കാട് വെട്ടിത്തെളിക്കാത്തത് ആന പ്ലാന്റേഷനിലേക്ക് ഇറങ്ങാൻ കാരണമാകുന്നു .വർഷങ്ങളായി ഈ ഭാഗത്ത് കാട് വെട്ടിയിട്ടില്ലെന്നും ആരോപണമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories