Share this Article
image
തൃശ്ശൂര്‍ കുന്നംകുളത്ത് കുളത്തില്‍ കാണാതായ മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി
The body of a missing middle-aged man was found in a pond in Thrissur's Kunnamkulam

തൃശൂർ കുന്നംകുളം കാണിപ്പയ്യൂർ മാന്തോപ്പ് പാടശേഖരത്തിലെ പോട്ടക്കുളത്തിൽ കാണാതായ മധ്യവയസ്ക്കൻ്റെ മൃതദേഹം കണ്ടെത്തി. സമീപവാസിയായ കാണിപ്പയ്യൂർ സ്വദേശി  49 വയസ്സുള്ള ജഗതിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ 10.15 ഓടെ കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് 5 മണിയോടെയാണ്  ഇയാളെ കുളത്തിൽ കാണാതായത്.  വസ്ത്രങ്ങൾ പാടവരമ്പത്ത് അഴിച്ചു വെച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കുന്നംകുളം ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും രാത്രി വൈകി വരെ  കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചിലിലാണ്   മൃതദ്ദേഹം കണ്ടെത്തിയത്. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories