എറണാകുളം കാക്കനാടില്‍ കവറില്‍ നിന്ന് ലഭിച്ച വ്യാജ ബോംബില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. രാത്രി പന്ത്രണ്ടരയോടെയാണ് ഉപേക്ഷിച്ച കവറില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയത്.
ഉപകരണത്തില്‍ നിന്നുള്ള ബീപ്പ് ശബ്ദം ഉയര്‍ന്നതോടെയാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പരിഭ്രാന്തിയിലായത് . പാലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുവല്ലെന്ന് സ്ഥിരീകരിച്ചത്.