കൊച്ചി: ആലുവ അമ്പാട്ടുകാവില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുപോയ കയറില്‍തട്ടി വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുന്നത്തുകരയില്‍ എളമന തൂമ്പളായില്‍ ഫഹദ് (19)അപകടത്തിൽ മരിച്ചത്.ഇതിന്റെ സിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്.കേടായ ഓട്ടോറിക്ഷ കയറില്‍കെട്ടി വലിച്ചുകൊണ്ട് പോകുകയായിരുന്നു. ഈ വാഹനം യു ടേണ്‍ എടുക്കുന്നതിനിടയില്‍ ഈ രണ്ട് ഓട്ടോകള്‍ക്കുമിടയില്‍ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഇതിലൂടെ ബൈക്ക് എടുക്കുന്നതിനിടെയാണ് കയറില്‍കുരുങ്ങി അപകടം സംഭവിച്ചത്. ഒറ്റനോട്ടത്തിൽ കെട്ടിവലിച്ചുകൊണ്ടുവരുന്നതിന്റെ സൂചനകളൊന്നും ഓട്ടോ നല്‍കിയിരുന്നില്ല. കൂടാതെ ഇരു ഓട്ടോകള്‍ക്കിടയിലും കയര്‍ കെട്ടിയിട്ടുള്ള വിവരവും വ്യക്തമാകില്ല. ഇതിനിടയില്‍ കുരുങ്ങിയാണ് ദാരുണാന്ത്യം സംഭവിച്ചത്.