കോട്ടയം കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസില്‍ കോടതി ഇന്ന് വിധി പറയും.കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ജെ നാസറാണ് വിധി പറയുക. പ്രതി ജോര്‍ജ്ജ് കുര്യന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം വാദിഭാഗത്തിനും പ്രതിഭാഗത്തിനും പറയാനുള്ളത് വിശദമായി കേട്ട കോടതി വിധി പറയാന്‍ കേസ് ഇന്നത്തേക്ക് മാറ്റിയത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസീക്യൂഷന്‍ വാദം. 2022 മാര്‍ച്ചിലാണ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പ്രതി സഹോദരനെയും അമ്മാവനെയും വെടിവെച്ച് കൊലപ്പെടുത്തിയത്.