ഇടുക്കി കാന്തല്ലൂരിൽ ഇത് ആപ്പിൾ വിള വെടുപ്പ് കാലം .ഓഗസ്റ് അവസാനത്തോടെ വിളവെടുപ്പ് പൂർത്തിയാവും മഴയുടെ ശക്തി കുറഞ്ഞതോടെ ആപ്പിൾ കാഴ്ചകൾ തേടി സഞ്ചരികളും എത്തിതുടങ്ങി .
കാന്തല്ലൂരിന്റെ കാർഷിക കാഴ്ചകളിൽ ഏറ്റവും പ്രൗഡമായ കാഴ്ചയാണ് പഴുത്തു തുടുത്ത ആപ്പിളുകളുടെ കാഴ്ച. കേരളത്തിലെ മറ്റൊരു കാർഷിക ഗ്രാമത്തിനും അവകാശപെടാൻ ഇല്ലാത്ത കാർഷിക കാഴ്ച.
എച്ച് ആർ എം എൻ 90, ട്രോപിക്കൽ ബ്യൂട്ടി,ട്രോപിക്കൽ റെഡ് ഡിലീഷ്യസ് എന്നീ ആപ്പിൾ ഇനങ്ങളാണ് കാന്തല്ലൂരിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. അധികം മഞ്ഞ് വേണ്ടാത്ത ഇനങ്ങൾ ആണിവ.
ഇത്തവണയും മികച്ച വിളവാണ് ആപ്പിൾ കർഷകർക്ക് നൽകിയിരിയ്ക്കുന്നത് കനത്ത മഴയ്ക് നേരിയ കുറവ് വന്നതോടെ ആപ്പിൾ തോട്ടങ്ങൾ കാണാൻ സഞ്ചരികളും എത്തി തുടങ്ങി. ഓഗസ്റ് അവസാനത്തോടെ വിളവെടുപ്പ് പൂർണ്ണമാകും.