ഇടുക്കി ഹൈറേഞ്ചിലെ കാഴ്ച്ചകൾ എപ്പോഴും സഞ്ചാരികളുടെ മനസ്സ് നിറക്കുന്നതാണ്. കുറിഞ്ഞി പൂക്കുന്ന കാഴ്ച്ച ഇടുക്കിക്ക് എപ്പോഴും കൂടുതൽ ഭംഗി നൽകുന്നതാണ്. മൂന്നാറിലാണിപ്പോൾ കുറിഞ്ഞിച്ചെടികൾ പൂവിട്ടിരിക്കുന്നത്. പോതമേട് വ്യൂ പോയിന്റിന് സമീപത്താണ് ഇപ്പോഴത്തെ നീലവസന്തം.
ഓരോ വരവിലും സഞ്ചാരികൾക്ക് കാഴ്ച്ചകളിൽ കൗതുകം സമ്മാനിക്കുന്ന ഇടമാണ് മൂന്നാർ.കുളിരും മഞ്ഞുമൊന്നുമല്ലാതെ നയന മനോഹാരിത തീർക്കുന്ന കാഴ്ച്ചകൾ ധാരാളമുണ്ട് മൂന്നാറിൽ.എല്ലാക്കാലത്തും സഞ്ചാരികളെ ആകർഷിച്ചിട്ടുള്ള നീല വസന്തമാണ് മൂന്നാറിൻ്റെ പുതിയ വിശേഷം.പോതമേട് വ്യൂ പോയിന്റിന് സമീപത്താണ് ഇപ്പോൾ കുറിഞ്ഞിച്ചെടികൾ പൂ വിട്ടിട്ടുള്ളത്.
പഴയ മൂന്നാർ ഹെഡ് വർക്ക്സ് ജലാശയത്തിന് സമീപമുള്ള പോതമേട് വ്യൂ പോയിന്റിലേക്ക് പോകുന്ന ഭാഗത്താണ് കുറുഞ്ഞികൾ പുഷ്പിച്ചിട്ടുള്ളത്. കുറിഞ്ഞി പൂക്കൾ കാണാൻ സന്ദർശകരും എത്തിതുടങ്ങി.
റോഡിന്റ ഇരുവശങ്ങളിലും കുറിഞ്ഞിച്ചെടികൾ പൂത്തു നിൽക്കുന്നുണ്ട്. 12 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന രാജമലയിലെ നീല വസന്തത്തിന് ഇനിയും നാളുകൾ കാത്തിരിക്കണം.അത്രത്തോളം ഇല്ലെങ്കിലും സമീപ ദിവസങ്ങളിൽ മൂന്നാറിലെത്തുന്നവർക്ക് പോതമേട് വ്യൂ പോയിൻ്റിനരികിലെ കുറിഞ്ഞിച്ചെടികളും പൂക്കളും കണ്ട് മടങ്ങാം.
പൂജാവധി ദിവസങ്ങളിൽ മൂന്നാറിൽ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തി തുടങ്ങുമെന്നാണ് പ്രതീക്ഷ.