Share this Article
Union Budget
സഹോദരനെ കുത്തിക്കൊന്ന കേസില്‍ പ്രതിയായ സജീവനെ പോലീസ് അറസ്റ്റ് ചെയ്തു

Police have arrested Sajeev, the accused in the case of stabbing his brother

കണ്ണൂര്‍ പടിയൂര്‍ ചാളംവയല്‍ കോളനിയില്‍ സഹോദരനെ കുത്തിക്കൊന്ന കേസില്‍ പ്രതിയായ സജീവനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ പ്രതിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ഇരിക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. സജീവനായി ഇരിക്കൂര്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്ത് വിട്ടിരുന്നു. മെയ് 6 രാത്രിയിലാണ് രാജീവന്‍ കൊല്ലപ്പെട്ടത്. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories