കോട്ടയം മണര്‍ക്കാട് നിര്‍ത്തിയിട്ട ഗ്യാസ് ലോറി പിന്നോട്ട് ഉരുണ്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം .തിരുവനന്തപുരം സ്വദേശി ചന്ദ്രദാസ് (68) ആണ് മരിച്ചത് . പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു. ചായ കുടിക്കുന്നതിനായി ഇറങ്ങിയപ്പോഴാണ് അപകടം.മതിലിനും ലോറിയ്ക്കും ഇടയില്‍പ്പെട്ട ചന്ദ്രദാസ് തത്ക്ഷണം മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.