അരൂർ എരമല്ലൂർ കൊച്ചുവേളി കവലയ്ക്ക് സമീപമുള്ള വീട്ടിൽ ട്രോളി ബാഗിൽ സുക്ഷിച്ചിരുന്ന എട്ട് കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശികൾ പിടിയിലായി.ദേമജി ഡിലപത്തൂർ സ്വദേശി ബിറ്റുപാൽ ഗോഗോയ്(24), ടിൻഗോഗ് ബർസാം സ്വദേശി ദീപ ചിത്തേയ്(39) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർത്തല എ എസ് പി സ്ക്വാഡും അരൂർ പോലീസും ചേർന്ന് പിടികൂടിയത്.
ക്രിസ്മസ്-പുതുവൽസരം പ്രമാണിച്ച് ലഹരി വസ്തുക്കൾ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.