കൊല്ലം കുണ്ടറയിൽ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലൂഷ്യസ് ജെർമിയസ് ആണ് മരിച്ചത്. ഭാര്യയെ ആക്രമിച്ചതിന് കേസെടുത്തതിനെ തുടർന്ന് 2023 സെപ്റ്റംബർ മുതൽ അദ്ദേഹം സസ്പെൻഷനിലാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.