ഇടുക്കി മൂന്നാറിലെ തോട്ടം മേഖലയിലെ നിര്‍ധനര്‍ക്ക ആംബലന്‍സ് സേവനം ഉറപ്പാക്കി നൈറ്റ് ടൂറിസ്റ്റ് ഗൈഡുകളുടെ കൂട്ടായ്മ . കുറഞ്ഞ നിരക്കില്‍ ആംബലന്‍സ് ലഭ്യമാകുന്നതിനോപ്പം മൃതദ്ദേഹം വയ്ക്കുന്ന ബോഡി ഫ്രിസറും, കൂട്ടായ്മ രംഗത്ത് എത്തിച്ചിരിക്കുകയാണ്.
തോട്ടം മേഖല, ആരോഗ്യ രംഗത്ത് നേരിടുന്ന പ്രതിസന്ധികള്‍ക്കിടയിലും ഗൈഡുകളുടെ കൂട്ടായ്മയുടെ ഇടപടെല്‍ ആശ്വാസമാവുകയാണ്. ഇടുക്കിയിലെ തോട്ടം, കാര്‍ഷിക മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്, മികച്ച ആശുപത്രികളുടെ അഭാവം.
ഭേദപെട്ട ചെകിത്സ ലഭ്യമാകണമെങ്കില്‍ രോഗികളെ അന്യ ജില്ലകളില്‍ എത്തിയ്ക്കണം. അടിയന്തിര സാഹചര്യങ്ങളിലാണ് ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത്. നിലവില്‍ മൂന്നാറില്‍ നിന്നും ആംബുലന്‍സില്‍ രോഗികളെ കോട്ടയത്ത് എത്തിയ്ക്കണമെങ്കില്‍ പതിനാറായിരത്തോളം രൂപ ചെലവാകും.
ഇത്, നിത്യവൃത്തിയ്ക്കായി പോരാടുന്ന തോട്ടം തൊഴിലാളികള്‍ക്ക് താങ്ങാനാവില്ല. ഇക്കാരണത്താല്‍ പലരും ആംബലന്‍സ് സേവനം പ്രയോജനപെടുത്താത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് മൂന്നാറില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഗൈഡുകളുടെ കൂട്ടായ്മ രംഗത്ത് എത്തിയിരിക്കുന്നത്. ഇവര്‍ ഒരുക്കിയിരിക്കുന്ന ഡി ലെവല്‍ ഐസിയു ആംബുലന്‍സിന്റെ സേവനം,.
ഇന്ധന ചെലവും ഡ്രൈവര്‍ ബാറ്റയും നല്‍കിയാല്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാകും. നിര്‍ധനരായവര്‍ക്ക് ഡ്രൈവര്‍ കൂലിയിലും ഇളവ് നല്‍കും. 40 പേരടങ്ങുന്ന കൂട്ടായ്മ, 34 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ആംബുലന്‍സ് വാങ്ങിയത്, നാട്ടുകാരും സഹകരിച്ചു.
കൂടാതെ മൃതദ്ദേഹം വയ്ക്കുന്ന ബോഡി ഫ്രിസറും സൗജന്യമായി നൽകും. ആംബുലന്‍സിന്റെ അറ്റകുറ്റ പണികള്‍ക്കും മറ്റ് ചെലവുകള്‍ക്കും ആവശ്യമായ തുക, ഓരോ മാസവും ചെറിയ തുകയായി അംഗങ്ങളില്‍ നിന്ന് പിരിവെടുത്ത് സ്വരൂപിയ്ക്കാനാണ് ഗൈഡ് അസോസിയേഷന്റെ തീരുമാനം.