തിരുവനന്തപുരത്ത് വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. തൈക്കാട് സ്വദേശികളായ വിജയകാന്ത്, അനിത എന്നിവരാണ് പിടിയിലായത്. ദമ്പതികളുടെ മലയിന്‍കീഴ് മാവോട്ടുകോണത്ത് വാടക വീട്ടില്‍ സൂക്ഷിച്ച 18 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.