പാനൂര്‍ വിഷ്ണുപ്രിയ കൊലപാതക കേസില്‍ ശിക്ഷ വിധി ഇന്ന്.വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍ കോടതിയാണ് വെള്ളിയാഴ്ച്ച ശ്യാംജിത്തിനെ കുറ്റക്കാരനായി വിധിച്ചത്.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ വി മൃദുലയാണ് ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.പ്രണയപ്പകയില്‍ പാനൂര്‍ സ്വദേശിയായ വിഷ്ണുപ്രിയയെ പ്രതി കൊലപ്പെടുത്തുകയായിരുന്നു.
മുന്‍കൂട്ടി പദ്ധതിയിട്ടാണ് ശ്യാംജിത്ത് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.ഇത് സാധൂകരിക്കുന്നതിനായി സംഭവത്തിന് രണ്ട് ദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയില്‍ നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയിതിരുന്നു.പ്രതി നടത്തിയത് മൃഗിയമായകൊലപാതകമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യുട്ടര്‍ കെ അജിത് കുമാര്‍ ആവശ്യപ്പെട്ടു.
ipc 449 വീട്ടില്‍ അതിക്രമിച്ചു കയറുക ipc 302 കൊലപാതകം എന്നീ വകുപ്പുകളാണ് ശ്യാംജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 29 മുറിപ്പാടുകളായിരുന്നു വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണം മരണശേഷം സംഭവിച്ചതാണ്.73 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്.
വിഷ്ണുപ്രിയയുടെ സഹോദരിമാര്‍, സുഹൃത്ത് വിപിന്‍രാജ് തുടങ്ങി 49 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. ഇരുതലമൂര്‍ച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.കൊലപാതകം നടന്ന 34 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുകയും ഒരുവര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ കേസില്‍ വിചാരണ ആരംഭിക്കുകയും ചെയിതിരുന്നു.