Share this Article
ചെക്ക് ഡാം തുറന്നു വിടുന്നതിനിടയിൽ കൈകൾ പലകകൾക്കിടയിൽ കുടുങ്ങി; 51കാരന് ദാരുണാന്ത്യം
വെബ് ടീം
posted on 24-05-2024
1 min read
drowned-while-trying-to-open-check-dam-tragic-incident

പാലാ: കോട്ടയം പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ കാരന് ദാരുണാന്ത്യം.പയപ്പാറിൽ ചെക്ക്‌ഡാം തുറന്നു വിടുന്നതിനിടയിൽ കൈകൾ പലകകൾക്കിടയിൽ കുടുങ്ങി കരൂർ ഉറുമ്പിൽ രാജു (51) മരിച്ചു. ഉച്ചക്ക് 12ന് പയപ്പാറിലുള്ള നടപ്പാതയോടു ചേർന്ന ചെക്ക്ഡാമിന്റെ പലകകൾ സുഹൃത്തുക്കൾക്കൊപ്പം ഉയർത്താൻ ശ്രമിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്.

സുഹൃത്തുക്കളും പ്രദേശവാസികളും ചേർന്ന് രാജുവിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:സിന്ധു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories