Share this Article
ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു
വെബ് ടീം
posted on 16-06-2024
1 min read
car-caught-fire-driver-dies

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരക്കോട് കുരിശിൻമൂട് സമീപം നിർമാണം നടക്കുന്ന ദേശീയപാതയിലാണ് കാർ നിർത്തിയിട്ടിരുന്നത്.ഓൾട്ടോ 800 വാഹനമാണ് കത്തിയത്. കാറിൽ ഉണ്ടായിരുന്നത് പുരുഷനാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ കല്ലുവാതുക്കൽ സ്വദേശിയാണെന്നാണ് സൂചന.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജീവനൊടുക്കിയതാണോ  കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ല.

അതേ സമയം   ചിറക്കറ തട്ടാരുകോണം സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. ഇദ്ദേഹത്തെ ഞായറാഴ്ച ഉച്ചമുതൽ കാണാനില്ലെന്നും ഫോൺ വിളിച്ചിട്ട് വിവരമൊന്നും ലഭിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇദ്ദേഹത്തിന്റെ മരുമകന്റേതാണ് കാർ. ശരീരം പൂർണമായും കത്തിക്കരിഞ്ഞതിനാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചതാരെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories