തൃശൂർ: ചാവക്കാട് തിരുവത്ര കുഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുഞ്ചേരി സ്വദേശി വടക്കൻ മനോഹരൻെറ മകൾ ഉണ്ണിമായ (17) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മണത്തല സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.