Share this Article
സൈക്കിള്‍ വാങ്ങാന്‍ ചേര്‍ത്തുവച്ച കുടുക്കയിലെ തുക നല്‍കി കുരുന്നുകള്‍
latest news from idukki

കണ്ണീരായി മാറിയ വയനാടിനെ കരകയറ്റാൻ കേരളം ഒന്നാകെ ഒരുമിച്ചു നിൽക്കുമ്പോൾ.കുരുന്നുകളും തങ്ങളാൽ കഴിയുന്ന സഹായവുമായി എത്തുകയാണ്. ഇടുക്കി എൻആർസിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിലെ നാലിലും രണ്ടിലും പഠിക്കുന്ന കുട്ടികളാണ്.സൈക്കിൾ വാങ്ങാൻ ചേർത്തുവച്ച കുടുക്കയിലെ തുക വയനാടിന്റെ ദുരിതാശ്വാസത്തിനായി നൽകിയത്.

ദുരന്തബാധിതരെ കരകയറ്റുവാൻ കേരളം ഒന്നിച്ചു നിൽക്കുമ്പോൾ. അതിൻറെ ഭാഗമാവുകയാണ് കുരുന്നുകൾ പോലും. കുടുക്കിക്കുള്ളിൽ ചേർത്തുവെച്ച ചില്ലറത്തുട്ടുകൾ പോലും അവർ വയനാടിന് വേണ്ടി കരുതുകയാണ്. അതിൻറെ ഒരു കാഴ്ച മാത്രമാണ് എൻആർസിറ്റി എസ്എൻ വി ഹയർ സെക്കൻഡറി സ്കൂളിലെ ഈ രണ്ടു വിദ്യാർത്ഥികളുടേത്.

ഇടുക്കി ശാന്തൻപാറ പാറമേലിൽ ആൻറണി സെറീന ദമ്പതികളുടെ മക്കളാണ് നാലാം ക്ലാസിൽ പഠിക്കുന്ന ആൽബിനും രണ്ടിൽ പഠിക്കുന്ന അലീനയും. കഴിഞ്ഞ ഒരു വർഷമായി സൈക്കിൾ വാങ്ങാൻ ഇരുവരും കുടുക്കയിൽ പണം സൂക്ഷിക്കുന്നുണ്ട്. ദുരന്തബാധിതർക്ക് ഒപ്പം നിന്ന് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന്.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കേട്ടതോടെയാണ് ഇരുവരും സൈക്കിൾ വാങ്ങാനുള്ള ആഗ്രഹം ഉപേക്ഷിച്ച് വയനാട് ഒപ്പം നിൽക്കാൻ തീരുമാനിച്ചത്. സ്കൂളിലെത്തിയ കുട്ടികൾ കുടുക്കയോടെ തുക പ്രധാനാധ്യാപകനേയും മാനേജരെയും ഏൽപ്പിച്ചു.

കുടുക്കിയിലെ തുക വയനാടിന് നൽകണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടപ്പോൾ മാതാപിതാക്കളും അവർക്കൊപ്പം നിന്നു. ഈ മാതൃകയും മനസ്സുമാണ് ഓരോ കാലഘട്ടത്തിലും കേരളത്തെ തളരാതെ താങ്ങി  നിർത്തിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories