Share this Article
തൃശൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി
വെബ് ടീം
posted on 02-06-2023
1 min read
Stale Food seized from Thrissur Hotels

തൃശ്ശൂര്‍ നഗരത്തിലെ   ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. കോർപറേഷൻ ആരോഗ്യ വിഭാഗമാണ് റെയ്ഡ് നടത്തിയത്. അയ്യന്തോൾ റാന്തൽ റസ്റ്റോറന്റ്, ഒളരി നിയ റീജൻസി, കുരിയച്ചിറ ഗ്രീൻ ലീഫ്, കണിമംഗലം  ദാസ് റിജൻസി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്.


19  ഹോട്ടലുകളിൽ ആണ് പരിശോധന നടത്തിയത്. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരായ  മുഹമ്മദ് ഇക്ബാൽ, ജഗന്നാഥ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ജ, റസിയ എന്നിവരുടെ നേതൃത്വം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories