Share this Article
image
മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തിരണ്ടാം എഡിഷന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും
Mega Cable Fest 2024

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തിരണ്ടാം എഡിഷന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും.  കെ.ജെ മാക്‌സി എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. മേള പുതിയ സാങ്കേതിക വിദ്യകളുടെയും ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശന വേദിയാകും.

ദക്ഷിണേന്ത്യയിലെ എറ്റവും വിപുലമായ ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്കാസ്റ്റ്, ബ്രോഡ്ബാന്റ് എക്‌സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റിനാണ് കൊച്ചി വേദിയാകുന്നത്. മൂന്ന് ദിവസങ്ങളിലായി എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്റോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മേള പുതിയ സാങ്കേതിക വിദ്യകളുടെയും ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശന വേദിയാകും.ഉള്ളടക്കം, സാങ്കേതികവിദ്യ, വിപണനം തുടങ്ങിയ മേഖലകളിലെ പുതിയ പ്രവണതകള്‍ വ്യക്തമാക്കുന്ന വിവിധ സെമിനാറുകളും ഫെസ്റ്റില്‍ നടക്കും. 

കെ.ജെ മാക്‌സി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ മെഗാ കേബിള്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ കെ. വി. രാജന്‍ സ്വാഗതം പറയും. സിഒഎ പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷനായിരിക്കും. കെ ഫോണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.

ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷന്‍കുമാര്‍, ബിബിസിയുടെ സൗത്ത് ഏഷ്യ ഡിസ്ട്രിബ്യൂഷന്‍ വൈസ് പ്രസിഡന്റ്  സ്റ്റാന്‍ലി ഫെര്‍ണാണ്ടസ്, എംഎം ടിവി സിഇഒ പി.ആര്‍ സതീഷ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സിഒഎ ജനറല്‍ സെക്രട്ടറി പിബി സുരേഷ്, ട്രഷറര്‍ ബിനു ശിവദാസ്, കേരള ഇന്‍ഫോ മീഡിയ സിഇഒ എന്‍.ഇ ഹരികുമാര്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

ഉദ്ഘാടന ദിവസം രാവിലെ 12 മണിക്ക് കേരളവിഷന്‍ ഡിജിറ്റല്‍ ടി.വി പ്രതിനിധി രാഹുല്‍ സി.ആര്‍ ,എഐ സൊല്യൂഷന്‍ പ്രതിനിധി രാജേഷ് ചന്ദ്രന്‍,കെസിസിഎല്‍ ഡയറക്ടര്‍ എം ലോഹിതാക്ഷന്‍ എന്നിവര്‍ പങ്കെടുക്കുന്ന ടെക്‌നിക്കല്‍ സെമിനാര്‍ നടക്കും.തുടര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മാധ്യമങ്ങളുടെ ഭാവിയും എന്ന വിഷയത്തില്‍ നടക്കുന്ന സെനിനാര്‍ മേളയുടെ ആകര്‍ഷണങ്ങളിലൊന്നാകും.

മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, എഐ ട്രെയിനറും സ്റ്റോറി ടെല്ലറുമായ വരുണ്‍ രമേശ്, മനോരമ ന്യൂസ് ഔട്ട്പുട്ട് എഡിറ്റര്‍ ജയമോഹന്‍, കേരളവിഷന്‍ ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ എംഎസ് ബനേഷ്, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേബിള്‍ ഓപ്പറേറ്റേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്  കെ. വിജയകൃഷ്ണന്‍ സ്വാഗതവും കേരളവിഷന്‍ ന്യൂസ് ചെയര്‍മാന്‍ സിബി പി.എസ് കൃതജ്ഞതയും അറിയിക്കും.

മേളയുടെ രണ്ടാംദിവസമായ വെള്ളിയാഴ്ച്ച വൈകീട്ട് മൂന്നിന് ബ്രോഡ്കാസ്റ്റിങ് കമ്പനികളുടെ ലയനവും അനന്തര ഫലങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായര്‍, എന്‍ എക്‌സ് ടി ഡിജിറ്റല്‍ സിഒഒ എന്‍കെ റൗസ്, ടൈംസ് നൗ സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, ടിസിസിഎല്‍ ആന്‍ഡ് ന്യൂസ് മലയാളം ചെയര്‍മാന്‍  ഷക്കീലന്‍, കെസിസിഎല്‍ ആന്‍ഡ് കെവിബിഎല്‍ മാനേജിംഗ് ഡയറക്ടര്‍ പിപി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.കെസിസിഎല്‍ ആന്‍ഡ് കെവിബിഎല്‍ സിഒഒ പത്മകുമാര്‍ മോഡറേറ്ററാവുന്ന സെമിനാറില്‍ കെസിസിഎല്‍ ആന്‍ഡ് കെവിബിഎല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ സ്വാഗതവും സിഒഎ സെക്രട്ടറി ജ്യോതികുമാര്‍ കൃതജ്ഞതയും അറിയിക്കും.  

മൂന്നാം ദിവസമായ ശനിയാഴ്ച കേബിള്‍ ചാനല്‍ ക്ലസ്റ്റര്‍ ആന്റ് ഡിജിറ്റല്‍ മീഡിയ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പ്രമുഖ എഴുത്തുകാരനും നിരൂപകനുമായ സി.എസ് വെങ്കിടേശ്വരന്‍ ദ ക്യൂ എഡിറ്റര്‍ മനീഷ് നാരായണന്‍ ,ബ്രിഡ്ജിങ്ങ് ഡോട്ട് മീഡിയ സൊല്യൂഷന്‍ സിഇഒ പ്രബോദ് പിജി ,ന്യൂസ് മലയാളം സോഷ്യല്‍ മീഡിയ മാനേജര്‍ പി.വിവേക് സിഒഎ വൈസ് പ്രസിഡന്റ് എം രാജ്‌മോഹന്‍ എന്നിവര്‍ പങ്കെടുക്കും.കേരളവിഷന്‍ ന്യൂസ് മാനേജിങ് ഡയറക്ടര്‍ പ്രജിഷ് അച്ചാന്‍ണ്ടി സ്വാഗതവും കേരളവിഷന്‍ ന്യൂസ് ഡയറക്ടര്‍ രജനീഷ് കൃതജ്ഞതയും അറിയിക്കും.

  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories