Share this Article
മൂന്നാറില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പ
Kattukomban Padayappa again in Munnar

ഇടുക്കി മൂന്നാറിൽ വീണ്ടും  കാട്ടുകൊമ്പൻ  പടയപ്പ ഇറങ്ങി. മൂന്നാർ ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് കാട്ടാന എത്തിയത്.ദിവസങ്ങൾക്ക് മുമ്പ് മറയൂർ മേഖലയിലൂടെയായിരുന്നു പടയപ്പ ചുറ്റിത്തിരിഞ്ഞിരുന്നത്. ഇവിടെ നിന്നും കാട്ടുകൊമ്പൻ വീണ്ടും മൂന്നാർ മേഖലയിലേക്ക് എത്തുകയായിരുന്നു.

മഴക്കാലമരംഭിച്ചിട്ടും കാട്ടുകൊമ്പൻ പടയപ്പ മൂന്നാറിലെ ജനവാസ മേഖലയിൽ നിന്നും പിൻ വാങ്ങുന്നില്ല. മറയൂർ മേഖലയിലൂടെ ചുറ്റിത്തിരിഞ്ഞിരുന്ന കാട്ടുകൊമ്പൻ തിരികെ  മൂന്നാർ മേഖലയിലേക്ക് എത്തി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ആന ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ ഇറങ്ങിയത്.

ജനവാസമേഖലയിലൂടെ ഏറെനേരം ചുറ്റിത്തിരിഞ്ഞ ആന എസ്റ്റേറ്റ് റോഡിൽ ഇറങ്ങി. തൊഴിലാളി ലയങ്ങളോട് ചേർന്ന് കൃഷിയിറക്കിയിരുന്ന പച്ചക്കറികൾ ഭക്ഷിച്ചു.മാട്ടുപ്പട്ടി, കന്നിമല, കല്ലാർ മേഖലകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പടയപ്പ മേയ് അവസാനത്തോടെയായിരുന്നു മറയൂർ മേഖലയിലേക്ക് പിൻവാങ്ങിയത്.

നേരത്തെ പടയപ്പ തീറ്റ തേടി കല്ലാറിലെ പഞ്ചായത്ത് മാലിന്യസംസ്കരണ കേന്ദ്രത്തിൽ സ്ഥിരമായി എത്തിയിരുന്നു. ഇവിടെ നിന്ന് ആന പച്ചക്കറി മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക് തിന്നുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു. മഴക്കാലമായിട്ടും ആന ജനവാസ മേഖലയിൽ നിന്ന് പിൻവാങ്ങാത്തതിൽ ആളുകൾക്കിടയിൽ ആശങ്കയുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories