കൊച്ചി: പനമ്പിള്ളി നഗറിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് നാസറുദ്ദീൻ ഷായെ മരട് പൊലീസാണ് പിടികൂടിയത്. ഇന്നലെ വൈറ്റിലയിലും ഇയാൾ മോഷണം നടത്തിയിരുന്നു. കൂട്ടാളിക്ക് പ്രായപൂർത്തിയായിട്ടില്ല
വൈറ്റിലയിലൊരു വീട് കുത്തിത്തുറന്ന് മൂന്ന് ലക്ഷം രൂപ മോഷ്ടിച്ചവരെ പിടികൂടിയപ്പോഴാണ് മരട് പൊലീസിന് ബോധ്യപ്പെട്ടത് വലയിൽ വീണത് സ്ഥിരം കള്ളൻമാരാണെന്ന്. കഴിഞ്ഞ ആഴ്ച പനമ്പിള്ളി നഗറിനടുത്ത് അറ്റ് ലാന്‍റിസ് റെയിൽവെ ഗേറ്റിനടുത്തുള്ള വീട്ടിലും മോഷണം നടത്തിയത് ഇവർ തന്നെയായിരുന്നു. സ്റ്റീഫൻ ലൂയീസ് മുംബൈയിലുള്ള മകന്‍റെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം.
പിടിയിലായ നാസറുദ്ദീൻ ഷാ ബീമാപള്ളി സ്വദേശിയാണ്. സഹായി പ്രായപൂർത്തിയാകാത്ത ആളാണ്. എറണാകുളം സൗത്തിൽ നിന്നാണ് കള്ളൻമാർ പിടിയിലായത്.