തൃശൂർ വരവൂരിൽ വൻ ലഹരി വേട്ട..9 കിലോ കഞ്ചാവും, 5 ഗ്രാം എം ഡി എം എയുമായി നാല് യുവാക്കൾ എരുമപ്പെട്ടി പോലീസിന്റെ പിടിയിലായി. വരവൂരിൽ പ്രവർത്തിക്കുന്ന റിസോട്ടിൽ നിന്നാണ് യുവാക്കൾ പിടിയിലായത്.
വരവൂർ സ്വദേശികളായ വിശ്വാസ് , പ്രമിത്ത്, കോട്ടയം വേളൂർ സ്വദേശി സലാഹുദ്ദീൻ, ചേലക്കര സ്വദേശി ജിഷ്ണു എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും എരുമപ്പെട്ടി പോലീസും സംയുക്തമായി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി നാട്ടിലെത്തിച്ച് ചില്ലറ വിൽപന നടത്തുന്നതാണ് പ്രതികളുടെ രീതി. ബാഗിൽ മൂന്ന് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
പ്രതികൾ ഇതിന് മുൻപും മയക്ക് മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണണെന്ന് പോലീസ് പറഞ്ഞു , പ്രേതികളിൽ രണ്ട് പേർ കാപ്പ ചുമത്തപ്പെട്ടവരുമാണ്.