ഇടുക്കി അടിമാലിയില്‍ വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി നീക്കി പിടികൂടിയ പാമ്പിനെ ഉള്‍വനത്തില്‍ തുറന്നു വിട്ടു.
അടിമാലി കോയിക്കകുടിസിറ്റിയിലായിരുന്നു വീടിന്റെ അടുക്കളയിലെ കബോഡിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ് കയറികൂടിയത്.രാവിലെ വീട്ടമ്മ കബോഡ് തുറന്ന് സാധനങ്ങള്‍ എടുക്കാന്‍ നോക്കിയപ്പോഴാണ് കബോഡിനുള്ളില്‍ പാമ്പ് കയറിയ വിവരം ശ്രദ്ധയില്‍പ്പെടുന്നത്.
കബോഡ് തുറന്ന ഉടന്‍ പാമ്പ് കൊത്തനാഞ്ഞെങ്കിലും പാമ്പിന്റെ കടിയേല്‍ക്കാതെ വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു.വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിമാലി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യു ടീം അംഗം കെ ബുള്‍ബേന്ദ്രന്‍ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു.
നാല് അടിയോളം നീളം വരുന്ന മൂര്‍ഖന്‍ പാമ്പിനെയാണ് വീടിനുള്ളില്‍ നിന്നും പിടികൂടിയത്.പിടികൂടിയ പാമ്പിനെ പിന്നീട് പ്ലാംബ്ല ഓഡിറ്റ് വണ്‍ വനമേഖലയില്‍ തുറന്നു വിട്ടു.