നാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 200 കടന്നു. ചാലിയാര്‍ പുഴയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മുണ്ടക്കൈയില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കനത്ത ചെളിയില്‍ രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരമാണ്. ഇതിനിടെ സൈന്യം ബെയ്‌ലി പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു.