Share this Article
മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു
വെബ് ടീം
posted on 24-05-2024
1 min read
mimicry-artist-kottayam-somaraj-passed-away

കോട്ടയം: മുതിര്‍ന്ന മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസ്സായിരുന്നു.  മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

കോട്ടയം സോമരാജിനെ സഹപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ സുനീഷ് വാരനാട് ഫേസ്ബുക്കിലൂടെ ഓര്‍മിച്ചു.

സുനീഷ് വാരനാടിന്‍റെ കുറിപ്പ്:

ചിരിയോർമ്മകൾ മാത്രമേയുള്ളൂ കോട്ടയം സോമരാജ് എന്ന സോമേട്ടനുമായി ...ചുരുക്കം ചില ടെലിവിഷൻ,സ്റ്റേജ് ഷോകൾ ഒന്നിച്ചെഴുതിയിട്ടുമുണ്ട്..ഒട്ടേറെ മാസികകളിലെ കാർട്ടൂൺ സ്ട്രിപ്പുകൾക്ക് സ്ക്രിപ്ട് എഴുതിയിട്ടുള്ള സോമേട്ടൻ നല്ലൊരു അഭിനേതാവും കൂടിയായിരുന്നു..ചിലമ്പിച്ച ശബ്ദത്തിൽ പാടുന്ന സ്വന്തം പാരഡിയും,നിഷ്കളങ്കമായ നാട്ടുനർമ്മവും ഒരു പോലെ വഴങ്ങിയിരുന്ന സോമേട്ടനെ കുറച്ചുമാസങ്ങൾക്ക് മുമ്പ് കാണുമ്പോൾ രോഗദുരിതത്തിൻ്റെ കഥകളും അദ്ദേഹം കോമഡിയാക്കി പറഞ്ഞ് ഞങ്ങളെ എല്ലാവരെയും ചിരിപ്പിച്ചു..ചിരിപ്പിക്കാനും,ചിരിക്കാനും മാത്രം ശ്രമിച്ച ഒരു ജീവിതത്തിന് തിരശ്ശീല താഴ്ത്തി സോമേട്ടനെ ദൈവം കൊണ്ടു പോകുമ്പോഴും പുതിയ ചില തമാശകൾ പറഞ്ഞ് സോമേട്ടൻ ദൈവത്തെ ചിരിപ്പിക്കുകയാകും...

ആ നിറഞ്ഞ ചിരി ജീവിതത്തിന്, കണ്ണീർ പ്രണാമം! #kottayamsomaraj


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories